ചൈൽഡ് ആർട്ട്
കൊച്ചുകുട്ടികളുടെ ചിത്രകല എപ്പോഴും മൗലികതയുള്ളതും ജൈവീകവുമാണ്.
ഒരു കൊച്ചുകുട്ടി ചിത്രം വരക്കുമ്പോൾ ആ കുട്ടി നിരീക്ഷിച്ച അല്ലെങ്കിൽ അനുഭവിച്ച ഒരു വസ്തുവിനെ അല്ലെങ്കിൽ പ്രകൃതിയെയാണ് ആവിഷ്കരിക്കുന്നത്
അവിടെ മറ്റൊരു ചിത്രമായോ മറ്റൊരു ചിത്രകാരൻ്റെ രചനയുമായോ താരതമ്യം ഇല്ല തന്നെ
അതുകൊണ്ട് കുട്ടികളുടെ ചിത്രങ്ങൾ എപ്പോഴും ഒറിജിനൽ ആയിരിക്കും അതുകൊണ്ട് തന്നെ അതിൽ സൗന്ദര്യത്മാകത അല്ലെങ്കിൽ ലാവണ്യം ഉയർന്നു നിൽക്കുകയും ചെയ്യും.
തനതായ അഥവാ മൗലികമായ രചനകളിൽ നിന്ന്
കുട്ടിയെ സാമ്പ്രദായിക ശൈലികളിലേക്ക് അക്കാദമിക്ക് ശിക്ഷണം വഴി നടത്തുന്നു.
ഒടുവിൽ ഒറിജിനാലിറ്റി നഷ്ടപ്പെട്ട്, നിലനിൽക്കുന്ന അക്കാദമിക്ക് ശൈലിയുടെ നിരയിൽ ഒരാൾ കൂടി ചേർന്നു നിൽക്കുന്നു.
പിക്കാസോ പറയുന്നുണ്ട് “പതിനാലു വയസ്സു വരെ ഞാൻ റാഫേലിനെ പോലെ വരയ്ക്കുമായിരുന്നു എന്ന്, പക്ഷെ പിന്നീടുള്ള കാലത്തൊക്കെ ഞാൻ ശ്രമിച്ചത് ഒരു കുട്ടിയെപ്പോലെ വരക്കാനാണെന്ന്”
ഇവിടെ പിക്കാസോ ഉയർത്തി കാണിക്കുന്നത് കലയിലെ സ്വതന്ത്രമായ അന്വേഷണത്തിൻ്റെയും കണ്ടെത്തലിൻ്റെയും പ്രാധാന്യത്തെ കുറിച്ചാണ്.
ക്രാഫ്റ്റിൻ്റെ മുൻ വിധികളുടെ തടവിലാക്കപ്പെടാതെ,
ഭാവനയുടെ ലോകത്തെ
സ്വതന്ത്രമായി
ആലേഖനം ചെയ്യാൻ കഴിയുമ്പോൾ
തനതായ കലാസൃഷ്ടി രൂപം കൊള്ളുന്നു.
ഒരു കുട്ടി താൻ നിരീക്ഷിച്ച വസ്തുക്കളെയോ ജീവജാലങ്ങളെയോ തന്റെതായ ശൈലിയിൽ സ്വതന്ത്രമായി ആവിഷ്കരിക്കുന്നു.
അക്കാദമിക്ക് ആയ ക്രമീകൃത ശിക്ഷണങ്ങൾ സർഗാത്മകസ്വതന്ത്ര്യത്തെ നിഷേധിക്കുകയും
വാർപ്പു മാതൃകകളെ പിൻപറ്റാൻ കുട്ടിയെ നിർബ്ബന്ധിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് തന്നെ, രചനാ സ്വാതന്ത്ര്യമാണ്
ക്രാഫ്റ്റിനേക്കാൾ പ്രധാനം.
പ്രകൃതിയെ നിരീക്ഷിക്കുകയും
ആ നിരീക്ഷണത്തിൻ്റെ പിൻബലത്തിൽ നടത്തുന്ന
കോറിയിടലുകൾ പോലും അനുപമവും അന്യൂനവുമായ സർഗാത്മക ആവിഷ്കാരങ്ങളായിത്തീരും.
അവയെ തിരിച്ചറിയുകയും
പ്രോൽസാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്
നമ്മുടെ കടമ.